ആറ്റിങ്ങലിന്റെ ജോയ് അണ്ണൻ

നാലു പതിറ്റാണ്ടിലേറെ സ്വന്തം പ്രവർത്തന മണ്ഡലമായ ആറ്റിങ്ങലിൽ ജനവിധി തേടുന്ന വി ജോയിക്ക്‌ ആത്മവിശ്വാസമേകുന്നതും മണ്ഡലവുമായുള്ള ഈ ജൈവബന്ധംതന്നെ. ചിറയിൻകീഴ്‌ ശ്രീചിത്തിര വിലാസം സ്കൂൾ ലീഡറായി വിജയിച്ച വി ജോയി തുടർന്ന്‌ മത്സരിച്ച ഇടങ്ങളിലെല്ലാം വിജയം കൂടെപോന്നു. ചെമ്പഴന്തി എസ്എൻ കോളേജിൽനിന്ന്‌ തുടർച്ചയായി രണ്ടു വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ. അഴൂർ പഞ്ചായത്ത്‌ പ്രസിഡന്റായും രണ്ടു തവണ ചിറയിൻകീഴ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായും വിജയിച്ചു. പിന്നീട്‌ ജില്ലാ പഞ്ചായത്തംഗമായിരിക്കെയാണ്‌ വർക്കല നിയമസഭാ മണ്ഡലത്തിൽ ജനവിധി തേടിയത്‌.

ജന ഹൃദയങ്ങളിൽ

സമരമുഖങ്ങളിലെ തീക്കാറ്റായിരുന്ന ജോയിയെ സെക്രട്ടറിയറ്റിനുമുന്നിലെ സമരത്തിൽ പൊലീസ്‌ ചവിട്ടിവീഴ്‌ത്തി മുഖത്ത്‌ ബൂട്ടിട്ട്‌ ചവിട്ടുന്ന ചിത്രം ഇന്നും ജനമനസിലുണ്ട്‌. നിരവധി തവണ പൊലീസിന്റെ കൊടിയ മർദനം ഏറ്റുവാങ്ങി.
അഴൂർ പഞ്ചായത്ത്‌ പ്രസിഡന്റായും ചിറയിൻകീഴ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായും വർക്കല എംഎൽഎയായും മികച്ച ഭരണപാടവം കാഴ്‌ചവച്ചു

സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌. കേരള സർവകലാശാല യൂണിയൻ എക്സിക്യൂട്ടീവ് അംഗം, സെനറ്റ് അംഗം, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റായും മികവുതെളിയിച്ചു

സഖാവ് വി ജോയ്

എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന വർക്കല നിയമസഭാ മണ്ഡലം തുടർച്ചയായി മൂന്നു തവണ നഷ്ടപ്പെട്ടപ്പോൾ തിരിച്ചുപിടിക്കാൻ സിപിഐ എം ചുമതലപ്പെടുത്തിയത്‌ ജില്ലാ പഞ്ചായത്തംഗമായിരുന്ന വി ജോയിയെ ആയിരുന്നു. പ്രതീക്ഷ തെറ്റിയില്ല, കന്നിയംഗത്തിൽ കോൺഗ്രസിലെ വർക്കല കഹാറിനെ അട്ടിമറിച്ച്‌ നിയമസഭയിലെത്തി. 2021 ലെ തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷവുമായി വീണ്ടും വർക്കലയിൽനിന്ന്‌ നിയമസഭയിലേക്ക്‌. കഴിഞ്ഞ തവണ എൽഡിഎഫിന്‌ കൈവിട്ടുപോയ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം തിരിച്ചുപിടിക്കാൻ ഇപ്പോൾ സിപിഐ എം നിയോഗിച്ചതും വി ജോയിയെതന്നെ